തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ഒക്‌ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കി.
അതേസമയം, കോടതിവിധിയുടെ പിന്നാലെ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയ്ക്ക് ഒപ്പം ചേര്‍ന്നത് അപകടകരമാണെന്നും വിജയ രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം 16 ന് തിരുവനന്തപുരത്തും 23 ന് പത്തനംതിട്ടയിലും 24 കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ഈ മാസം 30 ന് മുന്‍പ് എല്ലാാ ജില്ലകളിലും വിശദീകരണ യോഗം ചേരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2A4EhQL
via IFTTT
No comments:
Post a Comment