കോഴിക്കോട്: ബേപ്പൂർ തോണിച്ചിറയിൽ വെളളം കയറിയ വീടുകളിൽ കൊടുത്ത ദുരിതാശ്വാസ കിറ്റുകളിൽ കോഴി മാലിന്യം. വീടുകളിൽ എത്തിയ കിറ്റുകൾ പൊട്ടിച്ചപ്പോഴാണ് ദുർഗന്ധം വമിക്കുന്ന കോഴിമാലിന്യം കണ്ടെത്തിയത്. സർക്കാർ ഡിപ്പോകൾ വഴി വിതരണം ചെയ്ത കിറ്റുകളിൽ നിന്നാണ് ഇത്തരത്തിൽ മാലിന്യം കണ്ടെത്തിയത്. ബേപ്പൂർ വില്ലേജ് ഓഫീസിൽ നിന്നാണ് ദുരിത ബാധിതർക്ക് കിറ്റുകൾക്കുള്ള ടോക്കൺ നൽകിയിരുന്നത്. ഈ ടോക്കണുകൾ കൊണ്ടുപോയി സർക്കാർ ഗോഡൗണുകളിൽ ഉള്ള ദുരിതാശ്വാസ സാമഗ്രികൾ കൈപ്പറ്റണമെന്നാണ് ഇവർക്ക് നിർദേശം ലഭിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇവർ ബേപ്പൂരിലെ ഡിപ്പോയിൽ പോയി ഈ കിറ്റുകൾ വാങ്ങിയത്. ഇത് വീടിനുള്ളിൽ കൊണ്ടുവെച്ചപ്പോൾ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ ഇവരിൽ ചിലർ ഈ കിറ്റ് തുറന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിറ്റിനുള്ളിൽ തൂവലുകൾ അടക്കമുള്ള കോഴിമാലിന്യം ഉള്ളത് കണ്ടത്. ഇതിനുള്ളിൽ തന്നെ അരിയും മറ്റ് സാധനങ്ങളും വെച്ചിരുന്നു. ഇക്കാര്യം വില്ലേജ് ഓഫീസറെ വിളിച്ചപ്പോൾ അതിനെ കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. നിലവിൽ മൂന്നിലേറെ ആളുകൾക്കാണ് ഇത്തരത്തിൽ മാലിന്യം അടങ്ങിയ കിറ്റുകൾ ലഭിച്ചത്. നാട്ടുകാർ കലക്ടർ ഉൾപ്പടെയുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EkKH2e
via
IFTTT
No comments:
Post a Comment