ലൈംഗിക വൈകൃതമുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു - എം.ജെ അക്ബറിനെതിരെ കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ലൈംഗിക വൈകൃതമുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു - എം.ജെ അക്ബറിനെതിരെ കോണ്‍ഗ്രസ്

ന്യൂഡഹി: എം.ജെ അക്ബർ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശവുമായി കോൺഗ്രസ്. നിരവധി സ്ത്രീകൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടും മന്ത്രിയുടെ രാജി സർക്കാരോ പ്രധാനമന്ത്രിയോ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വിമർശം. സർക്കാർ ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നു എന്നാണ്കോൺഗ്രസ് ആരോപിച്ചത്. വിദേശത്തായിരുന്ന എം.ജെ അക്ബർ തിരിച്ച് രാജ്യത്തെത്തിയ ശേഷംമീ ടൂ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. രാജിവെക്കാനുള്ള ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തനിക്കെതിരെആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദിയാണ് സർക്കാർ ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ട്വീറ്റ് ചെയ്തത്. എങ്ങനെയാണ് 12ൽ കൂടുതൽ സ്ത്രീകളുടെ ആരോപണം ഒരു രാഷ്ട്രീയ ഗൂഡാലോചനയായി അദ്ദേഹം ആരോപിക്കുന്നതെന്ന് താൻ അത്ഭുതപ്പെടുന്നു. അദ്ദേഹത്തിന്റെ രാജി തെരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിനെയാണ് സ്വാധീനിക്കുക എന്നതാണ് മറ്റൊരു അത്ഭുതമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ എം.ജെ അക്ബർ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായാണ് മന്ത്രിസഭയിൽ എത്തിയത്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പന്ത്രണ്ടോളം വനിതാമാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇതേ തുടർന്ന് ആഫ്രിക്കൻ പര്യടനത്തിലായിരുന്ന അക്ബറിനോട് സന്ദർശനം വെട്ടിച്ചുരുക്കി തിരികെ വരാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. മുൻമാധ്യമപ്രവർത്തകനായ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരിൽ വിദേശമാധ്യമപ്രവർത്തകയും ഉൾപ്പെടുന്നുണ്ട്. I wonder how over a dozen women sharing their experiences can be claimed as political conspiracy? Bigger wonder is which constituency does his stepping down impact in elections? The only clear answer is that this government is actively protecting & promoting the sexual perverts. — Priyanka Chaturvedi (@priyankac19) October 14, 2018 content highlights:Govt protecting sexual perverts, says Congress


from mathrubhumi.latestnews.rssfeed https://ift.tt/2QREg8y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages