ഹോഷങ്കബാദ് (മധ്യപ്രദേശ്): സാധാരണക്കാരനായ ചായ വിൽപ്പനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ബിജെപിക്ക് മാത്രമെ കഴിയൂവെന്ന് അമിത് ഷാ. It is possible only in this party that someone born in a poor household, a poor tea-sellers son with no political background becomes the Prime Minister of the largest democracy of the world: BJP President Amit Shah in Hoshangabad, #MadhyaPradesh pic.twitter.com/ZcOiCsXFgx — ANI (@ANI) October 14, 2018 മധ്യപ്രദേശിലെ ഹോഷങ്കബാദിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിൽ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 50 വർഷത്തിനിടെ പഞ്ചായത്തു മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പതാക മാത്രമെ പാറുകയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ടു. It is our responsibility to get such a victory in #MadhyaPradesh that right after 2019, for the next 50 years, BJPs flag keeps flying high from Panchayat to Parliament: BJP President Amit Shah in Hoshangabad, Madhya Pradesh pic.twitter.com/SX4Z9ja7nL — ANI (@ANI) October 14, 2018 രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവർ കോൺഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും വോട്ടുബാങ്കാണ്. എന്നാൽ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് ബി.ജെ.പി കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2IWkB4s
via
IFTTT
No comments:
Post a Comment