ശ്രീനഗർ: ജമ്മുകശ്മീരിലെ 52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കർശന സുരക്ഷയിലാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ കോൺഗ്രസിന് ചെറിയ മുൻതൂക്കമുണ്ട്. തൊട്ടു പിന്നിൽ തന്നെ ബിജെപിയുമുണ്ട്. കശ്മീരിലെ പ്രധാന പാർട്ടികളായ നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. നീണ്ട 13 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം എട്ടു മുതൽ 16 വരെയുള്ള തിയതികളിൽ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്. ബന്ദിപോര, രംബൻ, അനന്ദ്നാഗ്, രജൗരി, തനമണ്ടി ലെഹ് തുടങ്ങിയ മുനിസിപ്പൽ കൗൺസിലുകളിൽ കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. രാംനഗർ, നൗഷേര,സന്ദർബാനി, മട്ടാൻ എന്നിവിടങ്ങളിലാണ് ബിജെപി മുന്നേറുന്നത്.സ്വതന്ത്ര സ്ഥാനാർഥികൾ പലയിടങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2AiYXVp
via
IFTTT
No comments:
Post a Comment