സര്‍ക്കാര്‍ കപടമതേതരവാദം മനസ്സില്‍ വച്ച് നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നു; എന്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

സര്‍ക്കാര്‍ കപടമതേതരവാദം മനസ്സില്‍ വച്ച് നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നു; എന്‍എസ്എസ്

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വിമര്‍ശ്ശിച്ച് എന്‍എസ്എസ്. സ്ത്രീപ്രവേശനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും പാളിച്ച പറ്റിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

കപടമതേതരവാദം മനസ്സില്‍ വച്ച് നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

സര്‍ക്കാരിന് മുന്നില്‍ നിരവധി കേസുകള്‍ നടപടിയാകാതെ കിടക്കുന്നുണ്ട്. അതില്‍ ഇല്ലാത്ത തിടുക്കം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുണ്ടായെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിനെ ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസും പ്രതിഷേധിച്ചു. അപ്പോള്‍ മന്നത്ത് പത്മനാഭനും നവോത്ഥാന നായകരും അനാചാര്യങ്ങള്‍ക്കെതിരെ പടപൊരുതിയത് ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍ത്തു. എന്നാല്‍ ഇവര്‍ അനാചാരങ്ങള്‍ക്കെതിരെയാണ് പൊരുതിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.



from mangalam.com https://ift.tt/2PK302j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages