വിറകു ശേഖരിക്കാന്‍പോയ വൃദ്ധന്‍ കുരങ്ങന്മാരുടെ കല്ലേറില്‍ കൊല്ലപ്പെട്ടു; കുരങ്ങന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വൃദ്ധന്റെ കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

വിറകു ശേഖരിക്കാന്‍പോയ വൃദ്ധന്‍ കുരങ്ങന്മാരുടെ കല്ലേറില്‍ കൊല്ലപ്പെട്ടു; കുരങ്ങന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വൃദ്ധന്റെ കുടുംബം

ന്യുഡല്‍ഹി: വിറക് ശേഖരിക്കാന്‍ പോയ വൃദ്ധനെ കുരങ്ങാന്‍ എറിഞ്ഞുകൊന്നു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും കുരങ്ങാന്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യത്തിലാണ് വൃദ്ധന്റെ വീട്ടുകാര്‍. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ തിക്രി വില്ലേജിലാണ് സംഭവം. ധരംപാല്‍ സിംഗ് (72) എന്നയാളാണ് കൊല്ലപ്പെടട്ത്.

വിറകുമായി വന്ന വൃദ്ധനുനേര്‍ക്ക് മരത്തിനു മുകളില്‍ നിന്ന് കുരങ്ങാന്മാര്‍ കല്ലും ഇഷ്ടികയും വലിച്ചെറിയുകയായിരുന്നു. നെഞ്ചിലും തലയിലും ഏറുകൊണ്ട സിംഗ് മരണമടയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും രോഷാകുലരായ വീട്ടുകാര്‍ കുരങ്ങാന്മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യത്തിലാണ്. ഉന്നതര്‍ സ്ഥലത്തെത്തണമെന്നും ഇവ ര്‍ ആവശ്യപ്പെട്ടു.

സിംഗിന്റെ തലയിലും നെഞ്ചിലും കാലുകളിലുമായി 20 ഓളം ഏറുകള്‍ കൊണ്ടിട്ടുണ്ടെന്ന് സഹോദരന്‍ പറയുന്നു. തങ്ങള്‍ പരാതി എഴുതി നല്‍കിയെങ്കിലും അത് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ കുരങ്ങന്മാര്‍ക്കെതിരെ എങ്ങനെ കേസെടുക്കുമെന്നാണ് പോലീസ് ചോദിക്കുന്നത്. തങ്ങളെ പരിഹാസപാത്രമാക്കാനേ അത് ഉപകരിക്കൂ. അത് ന്യായമായ ആവശ്യമാണെന്ന് തങ്ങള്‍ കരുതുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് അസ്വഭാവിക മരണത്തിന് കേസെടുത്തതും കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയതെന്നും ദോഗത് സ്‌റ്റേഷന്‍ ഓഫീസര്‍ ചിത്‌വാന്‍ സിംഗ് അറിയിച്ചു.

യു.പിയില്‍ വികൃതി കുരങ്ങന്മാരുടെ ശല്യം പലപ്പോഴും മനുഷ്യജീവന് ഭീഷണിയായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ ഫത്തേപുരില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന നാടന്‍ബോംബ് അഞ്ചു വയസ്സുകാരന് നേര്‍ക്ക് കുരങ്ങന്മാര്‍ എറിഞ്ഞിരുന്നു. കുട്ടിക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2CUL2aj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages