'ഞാന്‍ ജനനി, ഒന്‍പതു വയസ്സ്, ഇനി 50 കഴിയുമ്പോള്‍ സ്വാമിയെ കാണാന്‍ വീണ്ടും വരും... '; വ്യത്യസ്തമായി പെണ്‍കുട്ടിയുടെ പ്ലക്കാര്‍ഡ് പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

'ഞാന്‍ ജനനി, ഒന്‍പതു വയസ്സ്, ഇനി 50 കഴിയുമ്പോള്‍ സ്വാമിയെ കാണാന്‍ വീണ്ടും വരും... '; വ്യത്യസ്തമായി പെണ്‍കുട്ടിയുടെ പ്ലക്കാര്‍ഡ് പ്രതിഷേധം

പമ്പ : 'ഞാന്‍ ജനനി, ഒന്‍പതു വയസ്സ്, ഇനി 50 കഴിയുമ്പോള്‍ സ്വാമിയെ കാണാന്‍ വീണ്ടും വരും... ' എന്ന പ്ലക്കാര്‍ഡുമായി ഇരുമുടിയേന്തിയ തമിഴ്‌നാടുകാരി പെണ്‍കുട്ടി. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സന്നിധാനത്ത് ഉള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇവരെ അനുകൂലിച്ച് പെണ്‍കുട്ടിയുടെ വ്യത്യസ്ത പ്രതിഷേധം.

'സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ മകള്‍ക്ക് പത്ത് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവള്‍ മല ചവിട്ടുകയുള്ളൂ. ഞങ്ങള്‍ അയ്യപ്പനെ ഇഷ്ടപ്പടുന്നു. മാത്രമല്ല മകള്‍ അമ്പത് വയസ്സിന് മുമ്പ് മല കയറുന്നത് ഇഷ്ടമല്ലെന്നും ജനനിയുടെ പിതാവ് ആര്‍ സതീഷ് കുമാര്‍ പറഞ്ഞു.'

തനിക്ക് പറയാനുള്ളതൊക്കെ ഈ പെണ്‍കുട്ടി വിളിച്ചു പറയുന്നുമുണ്ട്. ശബരിമല കയറാന്‍ 50 വയസ്സാകും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഒരു വിഭാഗം സ്ത്രീകള്‍ റെഡി ടു വെയ്റ്റ് കാമ്പയില്‍ നടത്തിയിരുന്നു.



from mangalam.com https://ift.tt/2yqVgeN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages