മുംബൈ: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ജന്മനാട്ടിലെ കടക്കെണിയിലായ 850 കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഒരുങ്ങുന്നു. കര്‍ഷക വായ്പ തിരിച്ചടയ്ക്കാനായി അഞ്ചര കോടിയോളം രൂപ ഇറക്കാനാണ് ബിഗ് ബി ഉദ്ദേശിക്കുന്നത്. നേരത്തേ മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചതിന് പിന്നാലെയാണ് 76 കാരനായ ബോളിവുഡ് മെഗാതാരം വീണ്ടും കര്‍ഷകര്‍ക്ക് ഗുണമാകുന്നത്. ഈ വായ്പ 5.5 കോടിയോളം വരും.
സമ്പാദ്യത്തില്‍ കുറച്ച് നമുക്ക് വേണ്ടി ജീവന്‍ ബലികഴിച്ച നാട്ടുകാര്‍ക്ക് കൂടി കൊടുക്കാന്‍ കഴിയുന്നത് ഏറെ സംതൃപ്തി നല്‍കുന്ന അനുഭവമാണെന്ന് ബിഗ് ബി പറയുന്നു. മഹാരാഷ്ട്രയില്‍ ചെറിയ വഴി തുറക്കാനായതിലൂടെ 112 പേരുടെ നിലനില്‍പ്പിനും 44 കുടുംബങ്ങള്‍ക്കാണ് പുതിയ വഴി തുറന്നു കിട്ടുന്നതിനും ഇടയായി. തിരിച്ചടവിന് കഷ്ടപ്പെടുന്ന 350 കാര്‍ഷിക ലോണുകള്‍ തിരിച്ചടച്ചതിലൂടെ ആത്മഹത്യയില്‍ നിന്നും അനേകരെ തടയാനായി.
ഇനി ഉത്തര്‍പ്രദേശിലെ 850 കര്‍ഷകരുടെ ഊഴമാണ്. അമിതാഭ് ബച്ചന്‍ തന്റെ ബ്‌ളോഗിലാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിര്‍ബ്ബന്ധിത വേശ്യാവൃത്തിയേയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മോശമായ വഴിയിലേക്ക് തള്ളിയിടുന്നതിനെയും പ്രതിരോധിക്കുന്ന കെബിസിയുടെ കര്‍മവീര്‍ ആയ അജീത് സിംഗിനെ സഹായിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയ്ക്കാണ് സഹായം.
from mangalam.com https://ift.tt/2yP078V
via IFTTT
No comments:
Post a Comment