'മീ ടൂ' ആരോപിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; പോലീസ് രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

'മീ ടൂ' ആരോപിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; പോലീസ് രക്ഷപ്പെടുത്തി

മുംബൈ: മീ ടൂ ആരോപണത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അനിർബാൻ ബ്ലായെ പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി. സെലിബ്രിറ്റി മാനേജ്മെന്റ് ഏജൻസിയായ ക്വാൻ എന്റർടെയ്ൻമെന്റിന്റെ സഹസ്ഥാപകനാണ് അനിർബാൻ ബ്ലാ. ലൈംഗികാരോപണങ്ങളുമായി സ്ത്രീകൾ രംഗത്ത് വന്നതോടെ ക്വാൻ എന്റർടെയ്ൻമെന്റിലെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് അനിർബാൻ മാറി നിൽക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വെള്ളിയാഴ്ച അർധരാത്രി മുംബൈ വാഷിയിലെ പാലത്തിന് മുകളിൽ ആത്മഹത്യ ചെയ്യാനെത്തിയ അനിർബാനെ ട്രാഫിക് പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അനിർബാൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പാലത്തിനരികിലേക്ക് അനിർബാൻ വരുന്നതായി അറിഞ്ഞ പോലീസ് ഇവിടെയെത്തുകയും പാലത്തിനു മുകളിലെ ബാരിക്കേഡിന് മുകളിലേക്ക് കയറാൻ ശ്രമിച്ച ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2yLnaBE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages