ശീതള്‍ ശ്യാമിന് മുറി നല്‍കാതെ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ച് ഇറക്കിവിട്ടു; ഉടമ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ശീതള്‍ ശ്യാമിന് മുറി നല്‍കാതെ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ച് ഇറക്കിവിട്ടു; ഉടമ അറസ്റ്റില്‍

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് മുറി നല്‍കാതെ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ചതായി പരാതി. കോഴിക്കോട് വടകരയില്‍ മൊകേരി ഗവണ്‍മെന്റ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. സംഭവത്തില്‍ ശീതള്‍ ശ്യാമിന്റെ പരാതിയില്‍ ലോഡ്ജ് ഉടമയേ പോലീസ് അറസ്റ്റ് ചെയ്തു.

യൂണിയന്‍ ഉദ്ഘാടനത്തിനായെത്തിയ ശീതളിന് കോളജ് ഭാരവാഹികള്‍ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. എന്നാല്‍ ശീതള്‍ എത്തിയപ്പോള്‍ മുറി വിട്ടുനല്‍കിയില്ല. ഇത്തരക്കാര്‍ക്ക് മുറി നല്‍കരുതെന്ന് പോലീസ് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ശൈലജ ടീച്ചര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ശീതള്‍ ശ്യാം സംഭവം ഫെയ്‌സ്ബുക്കില്‍ വിവരം കുറിച്ചത്. അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2xTVo6q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages