'ഇനിയെന്നു നീയെന്‍ അരികില്‍ വരും ഇടനെഞ്ചിലേതോ ശ്രുതി മീട്ടുവാന്‍': ലക്ഷ്മിക്കു വേണ്ടി ബാലു പാടി, ഈ പ്രണയം മരിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

'ഇനിയെന്നു നീയെന്‍ അരികില്‍ വരും ഇടനെഞ്ചിലേതോ ശ്രുതി മീട്ടുവാന്‍': ലക്ഷ്മിക്കു വേണ്ടി ബാലു പാടി, ഈ പ്രണയം മരിക്കില്ല

ജീവനായ ബാലുവും മകള്‍ ത്വേജസിനിയും വിടവാങ്ങിയപ്പോള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഭാര്യ ലക്ഷ്മിയുടെ മുഖം. മനോഹരമായ പ്രണയത്തിനൊടുവില്‍ ജീവിതത്തിലേയ്ക്ക് ചേര്‍ത്ത ഭര്‍ത്താവിനെയും നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളെയുമാണ് വിധി തട്ടിയെടുത്തത്. 22-ാം വയസ്സിലാണ് ലക്ഷ്മിയെ ബാലഭാസ്‌കര്‍ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കൂട്ടിയത്. സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ചത്. എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായിരുന്നു ബാലു അന്ന്. ലക്ഷ്മി ഹിന്ദി വിദ്യാര്‍ത്ഥിനിയും.

വീട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളായ മക്കളുടെ പ്രണയത്തില്‍ എതിര്‍പ്പായിരുന്നു. പക്ഷേ കൂടെയുള്ള സംഗീതത്തിലും വയലിനിലും ബാലു വിശ്വസിച്ചു. സംഗീതം ഒരിക്കലും ചതിക്കില്ല കൈവിടില്ല എന്ന വിശ്വാസത്തിലാണ് പഠനകാലത്ത് തന്നെ വിവാഹിതനായത്. പക്ഷേ കാലം ചതിച്ചു. ആ പ്രണയതന്ത്രികള്‍ പൊട്ടിച്ചെറിഞ്ഞു. മകള്‍ പോയ വിവരം അറിയാതെയാണ് ബാലുവും പോയത്. അവനോടെങ്ങനെ കുഞ്ഞിന്റെ കാര്യം പറയുമെന്ന് വിഷമിച്ചിരുന്ന കുടുംബത്തിന് ഇനി ബാലുവും ജാനിയും പോയ വിവരം ലക്ഷ്മിയോടെങ്ങനെ പറയുമെന്ന ചോദ്യം വേദനയാകുന്നു.

സംഗീതം ചേര്‍ന്നു നിന്ന പ്രണയമായിരുന്നു ബാലുവിന്റെയും ലക്ഷ്മിയുടേതും. ലക്ഷ്മിക്കുവേണ്ടി ബാലു പാടിയ ആ പാട്ടു തന്നെ അതിനു തെളിവ്. 'ഇനിയെന്ന് നീയെന്‍ അരികില്‍ വരും ഇടനെഞ്ചിലേതോ ശ്രുതിമീട്ടുവാന്‍, പതിയെ എന്‍ ചാരെ വെണ്‍പ്രാവു പോല്‍ അരിമുല്ലപോല്‍ നീ ചിരിതൂകി വാ' എന്ന് ബാലു പ്രിയതമയ്ക്കായി പാടിയപ്പോള്‍ അത് അന്നത്തെ സൂപ്പര്‍ ഹിറ്റായി മാറി. ബാലു വിടപറഞ്ഞാലും ആ സുന്ദര പ്രണയം മരിക്കുന്നില്ല.



from mangalam.com https://ift.tt/2Nj1iCO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages