അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു; ബാലഭാസ്‌കറിന്റെ മരണത്തില്‍ അനുശോചിച്ചു മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു; ബാലഭാസ്‌കറിന്റെ മരണത്തില്‍ അനുശോചിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്.

കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



from mangalam.com https://ift.tt/2xRwSTh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages