അകാലത്തില്‍ വിട പറഞ്ഞ പ്രിയ സഹോദരന്‍ ബാലഭാസ്‌കറിനെയോര്‍ത്ത് കണ്ഡമിടറി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.
'ഒരിക്കലും വിചാരിച്ചില്ല, ഇന്നലെ വരെ അന്വേഷിച്ചപ്പോള്‍ അവന്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിഞ്ഞത്. അടുത്ത മാസം നടക്കുന്ന പുതിയ പ്രോഗ്രാമിലും ബാലു ഉണ്ടായിരുന്നു. എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഇങ്ങനെയൊരു കാര്യം അവന്റെ കുടുംബത്തിന് ഉണ്ടാകുക എന്നു പറഞ്ഞാല്‍.... ജനുവിന്‍ ആയിട്ടുള്ള സംഗീതജ്ഞനാണ്. അവന് പോയിക്കഴിഞ്ഞാല്‍ വലിയ നഷ്ടമാണ്. ചെറുപ്രായമല്ലേ'. ബാലുവിനെയോര്‍ത്തപ്പോള്‍ ഗായകനും സംഗീതസംവിധായകനുമായ രമേശ് നാരായണന്റെ ശബ്ദം ഇടറി. ഇടക്ക് വാക്കുകള്‍ മുറിഞ്ഞു.
'കേരളത്തില്‍ വയലിന്‍ എന്ന ഉപകരണം ഫ്യൂഷന്‍ ഇത്രയും ഭംഗിയായി അവതരിപ്പിച്ച ആള്‍. കേള്‍ക്കുന്ന എല്ലാ ജനങ്ങളെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അവതരണ ഭംഗി എടുത്തുപറയണം', മട്ടന്നൂര്‍ ശങ്കര്‍കുട്ടി ബാലഭാസ്‌കറിനെ ഓര്‍ത്തത് ഇങ്ങനെ.
'വയലിന്‍ വായിക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നാണ് തോന്നാണ് അപ്പോള്‍ എല്ലാം മറന്നുപോകും'', രാജീവ് ആലുങ്കലിന്റെ ഓര്‍മകളില്‍ ബാലു. സംഗീതം ലഹരിയാക്കിയ ജീവിതമായിരുന്നു ബാലഭാസ്‌കറന്റേതെന്നും അദ്ദേഹം പറഞ്ഞു.'
'സൂര്യയുടെ പ്രശസ്തമായ തീം മ്യൂസിക് കമ്പോസ് ചെയ്തത് ബാലഭാസ്‌കര്‍ ആണ്. വളരെ ചെറിയ പ്രായത്തിലാണ് ആ പാട്ട് കമ്പോസ് കുറേ ഓര്‍മകളുണ്ട്. അവരുടെ വിവാഹം കഴിഞ്ഞ് ഉടനെയായിരുന്നു ഞങ്ങള്‍ ഒന്നിച്ചുള്ള വിദേശയാത്ര. അദ്ദേഹത്തിന്റെ വഴികള്‍ പലരെയും സ്വാധീനിച്ചിട്ടുണ്ട്', സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ബാലഭാസ്‌കറിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാന്‍ഡിലുള്ളവരടക്കമുള്ള സുഹൃത്തുക്കള്‍ ആശുപത്രിക്കു മുന്നിലുണ്ട്.
from mangalam.com https://ift.tt/2Nf92px
via IFTTT
No comments:
Post a Comment