ചാവക്കാട് എടിഎം മോഷണശ്രമം; പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ചാവക്കാട് എടിഎം മോഷണശ്രമം; പ്രതി പിടിയില്‍

ചാവക്കാട്: തൃശ്ശൂർ ചാവക്കാട് എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ ആൾപിടിയിൽ. ബീഹാർ സ്വദേശി ശ്രാവൺ ആണ് പിടിയിലായത്. ഇയാളെ ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു.കള്ള്ഷാപ്പിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിരച്ചിൽ നടത്തി ഇയാളെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ മോഷണശ്രമം നടത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം. പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾ കല്ലെടുത്ത് എടിഎം മോണിറ്റർ എറിഞ്ഞ് തകർക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എമ്മാണ് ചൊവ്വാഴ്ച പുലർച്ചെ തകർത്ത നിലയിൽ കണ്ടെത്തിയത്. എ.ടി.എമ്മിന്റെ മോണിറ്റർ മാത്രമാണ് തകർത്തതായി കണ്ടത്. അതുകൊണ്ട് തന്നെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഒരു മാസത്തിനിടെ തൃശ്ശൂർ ജില്ലയിൽ തകർക്കപ്പെടുന്ന നാലാമത്തെ എ.ടി.എമ്മാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2yFc2Hc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages