അച്ഛേദിന്‍ എന്നുവരുമെന്ന് നാട്ടുകാര്‍, ചോദ്യം കേട്ട് മടുത്ത് മോദിയുടെ അപരന്‍ കോണ്‍ഗ്രസിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

അച്ഛേദിന്‍ എന്നുവരുമെന്ന് നാട്ടുകാര്‍, ചോദ്യം കേട്ട് മടുത്ത് മോദിയുടെ അപരന്‍ കോണ്‍ഗ്രസിലേക്ക്

ന്യൂഡൽഹി: കണ്ടാൽ സാക്ഷാൽ മോദിയേപ്പോലെ തന്നെ. പക്ഷെ അത്രയ്ക്ക് പ്രസംഗപാടവമൊന്നുമില്ല. എന്നാലും കട്ട മോദി ആരാധകനായിരുന്നു അഭിനന്ദൻ പഥക് എന്ന മോദിയുടെ അപരൻകുറച്ച് നാളുകൾക്ക് മുമ്പുവരെ. ഇപ്പോഴിതാ അദ്ദേഹം കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. ഇനി മോദിക്കും ബിജെപിക്കും എതിരായ പ്രചാരണങ്ങളിൽ സജീവമാകാനാണ് കക്ഷിയുടെ തീരുമാനം. ബിജെപിയുടെ പ്രവർത്തനങ്ങളോടുള്ള അതൃപ്തിയാണ് കോൺഗ്രസിൽ ചേരാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. യുപിയിലെ സഹാരൺപുരാണ് അഭിനന്ദൻ പഥക്കിന്റെ സ്വദേശം. ബിജെപിയുടെയും മോദിയുടെയും പ്രവർത്തനങ്ങളിൽ അതൃപ്തരായ ആളുകൾ തന്നോട് അച്ഛേ ദിൻ എന്ന് വരും എന്ന് നിരന്തരം ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഏതായാലും മോദിയുടെ അപരൻ തങ്ങളോടൊപ്പം വരാൻ തയ്യാറാണെന്ന് കേട്ട് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞത് മോദിയല്ല എന്ന തിരിച്ചറിവിൽ ആശ്വാസം കൊണ്ടു എന്നാണ്. കോൺഗ്രസ് ഓഫീസിൽ ചെന്നാണ് ഇദ്ദേഹം പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. മോദിയുടെ അപരനെ കണ്ട് കോൺഗ്രസ് പ്രവർത്തകർ ആദ്യം ചോദിച്ചത് ആ 15 ലക്ഷം എന്ന് കിട്ടുമെന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്രസർക്കാരിന്റെ മോശം പ്രവർത്തനങ്ങൾ കാരണം താൻ വലിയ കഷ്ടത്തിലാണെന്നും മോദിയോടുള്ള രൂപസാദൃശ്യം കാരണം നാട്ടുകാർ തന്നെ ആക്രമിക്കുമോയെന്ന് ഭയക്കുന്നുവെന്നും അഭിനന്ദൻ പഥക് പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം ഒരുക്കിത്തരണമെന്ന് താൻ യുപി കോൺഗ്രസ് കമ്മിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കും ബിജെപ്പിക്കും എതിരെ പ്രചാരണം നടത്താനുള്ള സന്നദ്ധത രാഹുൽജിയെ നേരിട്ടറിയിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2y1YTI9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages