ബെംഗളൂരു: ഒരാഴ്ച മുമ്പ് തിരഞ്ഞെടുത്ത ബെംഗളൂരു കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രമീല ഉമാശങ്കർ (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ജെഡിഎസ് അംഗമാണ്. ബെംഗളൂരു നമ്മ മെട്രോയുടെ ഫ്ളാഗ് ഓഫ് പരിപാടിയിൽ വ്യാഴാഴ്ച അവർ സജീവമായി പങ്കെടുത്തിരുന്നതായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ച ഒരു മണിയോടെ ഇവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ 28 നാണ് രമീലയെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തത്. കോൺഗ്രസിന്റെ ഗംഗാമ്പികെ മല്ലികാർജുനാണ് മേയർ.
from mathrubhumi.latestnews.rssfeed https://ift.tt/2pBl5nz
via
IFTTT
No comments:
Post a Comment