എണ്ണവിലകുറച്ചതിലൂടെ കമ്പനികള്‍ക്ക് നഷ്ടം 9000 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

എണ്ണവിലകുറച്ചതിലൂടെ കമ്പനികള്‍ക്ക് നഷ്ടം 9000 കോടി രൂപ

മുംബൈ: പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചതോടെ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ നഷ്ടം 9,000 കോടി രൂപ. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരതി പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികൾക്കാണ് ഇത്രയും നഷ്ടമുണ്ടാകുക. വൻ നഷ്ടം നേരിടേണ്ടിവന്നതിനെതുടർന്ന് ഈ കമ്പനികളുടെ ഓഹരി വിലയിൽ 30 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യാഴാഴ്ചയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 2.50 രൂപ കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചത്. എക്സൈസ് ഡ്യൂട്ടി ഇനത്തിൽ 1.50 രൂപമാത്രമാണ് സർക്കാർ കുറച്ചത്. ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികൾ കുറയ്ക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇന്ധന വില ഉയർന്നതോടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് മെയ് മുതൽ ആവശ്യമുയർന്നിരുന്നു. ഓഗസ്റ്റ് പകുതിയോടെ എണ്ണവില വീണ്ടും ഉയരാൻ തുടങ്ങി. ഡെൽഹിയിൽ വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 84 രൂപയും ഡീസലിന് 75.45 രൂപയുമായിരുന്നു. ഈ സാഹചര്യത്തിൽ ബുധനാഴ്ച പെട്രോളിയം മന്ത്രി ദർമേന്ദ്ര പ്രധാനുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുമന്ത്രാലയങ്ങളുമായി വ്യാഴാഴ്ചയും നടന്ന ചർച്ചകൾക്കു പിന്നാലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2IGSupy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages