താനൂർ: മത്സ്യത്തൊഴിലാളിയായ യുവാവിനെ വാടക വീട്ടിൽ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകൻ സവാദാണ്(40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയ്പ്പോൾ വീടിന്റെ സിറ്റ്ഔട്ടിൽ സവാദ് രക്തത്തിൽക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.
from mathrubhumi.latestnews.rssfeed https://ift.tt/2DYhyK5
via
IFTTT
No comments:
Post a Comment