സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും ഇടപെടില്ലെന്ന് സിപിഎം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും ഇടപെടില്ലെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം കനപ്പിക്കുമ്പോൾ നിലപാട് മയപ്പെടുത്തി സിപിഎം. സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നു. ശബരിമലയിൽ പ്രാർഥിക്കാൻ ഭക്തരായ സ്ത്രീകൾക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാം. താൽപ്പര്യമില്ലാത്തവർക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളിൽ സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവർക്ക് പോകാം. ഇഷ്ടമില്ലാത്തവർ പോകണ്ട എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ശബരിമല: പുലരേണ്ടത് ശാന്തി എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ കോടിയേരി പറയുന്നു വിധിയെ പിന്തുണച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാകട്ടെ ശബരിമലയിൽ നിത്യപൂജയ്ക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ബിജെപിയിലെ ഗ്രൂപ്പ് അങ്കത്തിൽ മേൽക്കൈ നേടാൻകൂടി ഉദ്ദേശിച്ചാകണം കോടതിവിധി നടപ്പാക്കുന്നതിന് മാർഗതടസ്സം സൃഷ്ടിക്കുന്നതിനുള്ള പ്രതിഷേധസമര പരിപാടികൾക്ക് ചൂട്ട് കത്തിച്ചുകൊടുക്കുകയാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ളയെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. 12 വർഷം കേസ് നടന്നപ്പോൾ അതിലിടപെടാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമല്ലോ. ഇങ്ങനെയുള്ള നിയമവഴികൾ തേടാതെ എൽഡിഎഫ് സർക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകർക്കാനുമുള്ള നീക്കം വിപൽക്കരമാണെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ നിറംമാറിയിരിക്കുന്നത്.വിധിയെ ആർഎസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു 2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ കേസെത്തിയപ്പോൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തി. കേസ് ആ ബെഞ്ച് പരിഗണിച്ചപ്പോൾ ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ സ്ത്രീവിലക്ക് നീക്കാനുള്ള 2007ലെ നിലപാട് ആവർത്തിച്ചു. എന്നാൽ, യുഡിഎഫ് നിയന്ത്രിത ദേവസ്വം ബോർഡ് ആകട്ടെ പ്രവേശനവിലക്ക് തുടരണം എന്ന നിലപാടിലായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്


from mathrubhumi.latestnews.rssfeed https://ift.tt/2xWip8P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages