2019 ലും മോദിയുടെ വിജയം ആവര്‍ത്തിക്കാന്‍ യജ്ഞം നടത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

2019 ലും മോദിയുടെ വിജയം ആവര്‍ത്തിക്കാന്‍ യജ്ഞം നടത്തുന്നു

ന്യൂഡൽഹി: അടുത്ത തവണയും മോദിയെ പ്രധാനമന്ത്രിയാക്കാനുറച്ചുതന്നെയാണ് ബിജെപി. അതിനായി തന്ത്രങ്ങൾ പലതാണ്അണിയറയിൽ. അതിന്റെ കൂടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനായി 10 ദിവസം നീണ്ടുനിൽക്കുന്ന യജഞം നടക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ. മഥുര കേന്ദ്രമായി പ്രവർത്തിക്കുന്ന മോദി ചാരിറ്റബിൾ ട്രസ്റ്റാണ് യജ്ഞം നടത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഗവർണർമാർ, ബിജെപി അനുകൂല മനോഭാവമുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ടൈംസ്ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സന്യാസിമാരും പുരോഹിതരും മോദിക്ക് ദൈവകൃപയുണ്ടാകാനുള്ള യജ്ഞത്തിനെത്തും. മഥുരയിൽ യമുനാ തീരത്ത് ഒക്ടോബർ 10 ന് യജ്ഞം ആരംഭിക്കുമെന്ന് മോദി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പവൻ പാണ്ഡെ വ്യക്തമാക്കി. സത്ചണ്ഡീ മഹായജ്ഞം എന്നാണ് ചടങ്ങിന്റെ പേര്. ഒരുലക്ഷത്തോളം മൺചിരാതുകൾ തെളിയിച്ച് മന്ത്രങ്ങൾ ജപിക്കുന്നതാണ് യജ്ഞം. ഇതിന്റെ മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പവൻ പാണ്ഡെ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2pBxdoR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages