മുംബൈ:റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗം ബുധനാഴ്ച ആരംഭിക്കും. ഇന്ധന വില വർധനയും പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും വെല്ലുവിളിയായി നിലനിൽക്കേ, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയേക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില ഉയരുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് പണപ്പെരുപ്പത്തിന് ഭീഷണിയാകുന്നത്. അതേസമയം, ഇന്ധന വില വർധന ഉണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു. ജൂലായിൽ ഇത് 4.17 ശതമാനവും. തുടർച്ചയായ രണ്ട് തവണത്തെ നിരക്ക് വർധനയ്ക്കു ശേഷം ഇപ്പോൾ റിപോ നിരക്ക് 6.50 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2RbGPDj
via
IFTTT
No comments:
Post a Comment