ചെന്നൈ: ഡൽഹി യൂണിവേഴ്സിറ്റി യൂണിയന്റെ പുതിയ ചെയർമാനും എബിവിപി നേതാവുമായ അങ്കിവ് ബൈസോയക്ക് വ്യാജ ബിരുദ ആരോപണത്തിൽ കുരുക്ക് മുറുകി തിരുവള്ളുവർ യൂണിവേഴ്സിറ്റിയുടെ വിശദീകരണം. അങ്കിവ് ബൈസോയ തങ്ങളുടെ വിദ്യാർത്ഥിയല്ലെന്നും സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു കോളേജിലും അദ്ദേഹം പഠിച്ചിട്ടില്ലെന്നും തിരുള്ളുവർ യൂണിവേഴ്സിറ്റി രജിസ്ട്രാർ തമിഴ്നാട് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ അറിയിച്ചു. ബിരുദാനന്തര ബിരുദത്തിനായി ഇയാൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച തിരുവള്ളുവർ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണ്. കൺട്രോളർ ഓഫ് എക്സാമിനേഷന്റെ ഓഫീസ് രേഖകൾ പരിശോധിച്ച് ഇക്കാര്യം വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. ഇത്തരത്തിൽ 72 ഓളം വ്യാജ സർട്ടഫിക്കറ്റുകളെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അങ്കിവ് ബൈസോയയുടേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന ആരോപണവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയാണ് ആദ്യം രംഗത്തെത്തിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ എംഎ വിദ്യാർത്ഥിയാണ് ഇയാൾ. കഴിഞ്ഞ മാസം നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി ടിക്കറ്റിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് അങ്കിവ് 1744 വോട്ടുകൾക്കാണ് വിജയിച്ചത്. വ്യാജ ബിരുദ ആരോപണത്തെ തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NpHEoH
via
IFTTT
No comments:
Post a Comment