സെന്‍സെക്‌സില്‍ 144 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

സെന്‍സെക്‌സില്‍ 144 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സിൽ 144 പോയന്റ് നഷ്ടത്തോടെ 35025ലും നിഫ്റ്റി 80 പോയന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 735 ഓഹരികൾ നഷ്ടത്തിലുമാണ്. സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി രണ്ടുരൂപ കുറച്ചതിനെതുടർന്ന് ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരികൾ 28 ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യബുൾ ഹൗസിങ്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഹിൻഡാൽകോ, വേദാന്ത, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, റിലയൻസ്, എസ്ബിഐ, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2y1nVqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages