കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

താമരശ്ശേരി: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ആയിരുന്നു അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂർ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2zSFlqL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages