മകള്‍ക്ക് നീതി തേടിയുള്ള കാത്തിരിപ്പ് അബൂട്ടിക്ക് പൂര്‍ത്തിയാക്കാനായില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ദുരൂഹത കണ്ടെത്താന്‍ പോരാടിയ പിതാവും മരണത്തിന് കീഴടങ്ങി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

മകള്‍ക്ക് നീതി തേടിയുള്ള കാത്തിരിപ്പ് അബൂട്ടിക്ക് പൂര്‍ത്തിയാക്കാനായില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ദുരൂഹത കണ്ടെത്താന്‍ പോരാടിയ പിതാവും മരണത്തിന് കീഴടങ്ങി...!!

മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംനയുടെ മരണത്തിന്റെ ഉത്തരവാദികളെ നിതീ പീഠത്തിന് മുന്നില്‍ എത്തിക്കാനുള്ള പോരാട്ടത്തിനിടെ പിതാവ് അബൂട്ടി മരണത്തിന് കീഴടങ്ങി. പനി ചികിത്സയ്ക്കിടെ ഒരു കുത്തിവെയ്പ്പിനെ തുടര്‍ന്ന് മരിച്ച മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താനുള്ള പോരാട്ടം രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കെ അബൂട്ടിയെ തേടിയും മരണമെത്തിയത് നാടിനെയാകെ ദു:ഖത്തിലാഴ്ത്തി.

ഞായറാഴ്ച രാത്രി 8 മണിയോടെ ഉരുവച്ചാല്‍ ശിവപുരം നിവാസികള്‍ ഞെട്ടലോടെയാണ് അബൂട്ടിയുടെ മരണവാര്‍ത്ത കേട്ടത്. പ്രവാസ ജീവിതത്തിലായിരുന്ന അബൂട്ടി നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മകളുടെ മരണശേഷം മസ്‌ക്കറ്റിലെ ബിസിനസ് ഒഴിവാക്കിയെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞ തീരുന്നതിനാല്‍ പുതുക്കാന്‍ വേണ്ടി രണ്ട് ആഴ്ച മുമ്പാണ് മസ്‌ക്കറ്റിലേക്ക് പോയത്. മരണവാര്‍ത്ത ലഭിക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പ് പോലും വീട്ടിലേക്കും നാട്ടിലെ സുഹൃത്തുക്കളെയും വിളിച്ച് സുഖവിവരങ്ങള്‍ അറിഞ്ഞിരുന്നു.

എം ബി ബി എസ് വിദ്യാര്‍ത്ഥിനി ശംന തസ്‌നീമിന്റെ മരണവുമായി ബന്ധപ്പെട്ട് അവര്‍ പഠിച്ചിരുന്ന സ്ഥാപനത്തിനെതിരേ നിയമപോരാട്ടത്തിലായിരുന്നു അബൂട്ടി. 2016 ജൂലായ് 18 നായിരുന്നു അബൂട്ടിയുടെ കുടുംബത്തെ തേടി മകളുടെ മരണവാര്‍ത്ത എത്തിയത്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശംന തസ്‌നീം പനിയെ തുടര്‍ന്നുള്ള കുത്തിവെപ്പിന് പിന്നാലെ ആയിരുന്നു മരണമടഞ്ഞത്. ഇതേ തുടര്‍ന്ന നിയമയുദ്ധത്തിലായിരുന്നു അബൂട്ടി. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്ന ഉറച്ച തീരുമാനമായിരുന്നു അബൂട്ടിയുടെത്. എന്നാല്‍ നീതീക്കു കാത്തു നില്‍ക്കാതെയാണ് അബൂട്ടിയാത്രയായത്.

മകളുടെ മരണത്തിന് ശേഷം ഒരു വര്‍ഷം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ട് ഏതാനും മാസം ചികില്‍സ തേടിയിരുന്നു. ശാരീരികമായി തകര്‍ന്ന നിലയിലും തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വെച്ചു നീട്ടിയ തുഛമായ നഷ്ട പരിഹാരം അദ്ദേഹം നിഷേധിച്ചിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് ശിവപുരത്ത് കബറടക്കും.



from mangalam.com https://ift.tt/2Q2BblX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages