അയാള്‍ അടുത്തുവന്നിരുന്നു, പല നിര്‍ദേശങ്ങള്‍ നല്‍കി; ഒടുവില്‍ കടന്നുപിടിച്ചു; ഇന്ത്യന്‍ സുഹൃത്തിന്റെ പിതാവ് മാനഭംഗപ്പെടുത്തിയെന്ന് ഫ്രഞ്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

അയാള്‍ അടുത്തുവന്നിരുന്നു, പല നിര്‍ദേശങ്ങള്‍ നല്‍കി; ഒടുവില്‍ കടന്നുപിടിച്ചു; ഇന്ത്യന്‍ സുഹൃത്തിന്റെ പിതാവ് മാനഭംഗപ്പെടുത്തിയെന്ന് ഫ്രഞ്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി

പതിനാറ്കാരിയായ ഫ്രഞ്ച് വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ വെച്ച് മാനഭംഗത്തിനിരയായെന്ന് പരാതി. ഡല്‍ഹി നിവാസിയായ വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് ഫ്രഞ്ച് വിദ്യാര്‍ത്ഥിനി കഴിഞ്ഞിരുന്നത്. ഈ വിദ്യാര്‍ത്ഥിനിയുടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഫ്രഞ്ച് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്. ഒരു സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി ഡല്‍ഹിയിലെത്തിയതായിരുന്നു ഫ്രഞ്ച് വിദ്യാര്‍ത്ഥിനി.

ഒക്ടോബര്‍ 18ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് എംബസി വക്താവ് പറഞ്ഞു.

പ്രതി ഡല്‍ഹിയില്‍ നിന്നും മുങ്ങിയെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി താമസം മറ്റൊരു കുടുംബത്തിനൊപ്പമായി. ഒപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥികളോട് ഫ്രഞ്ച് വിദ്യാര്‍ത്ഥിനി ഇക്കാര്യം പറഞ്ഞിരുന്നു. മാത്രമല്ല ഫ്രഞ്ച് അധ്യാപികയോടും കുട്ടി ഇക്കാര്യം പറഞ്ഞു. അധ്യാപികയാണ് വിവരം ഫ്രഞ്ച് എംബസിയെയും കുട്ടിയുടെ മാതാപിതാക്കളെയും ധരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഒക്ടോബര്‍ 23ന് കേസ് റജിസ്റ്റര്‍ ചെയ്തു. നേരത്തെ മെയ്-ജൂണ്‍ കാലയിളവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഫ്രാന്‍സില്‍ വെച്ച് തന്റെ ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ 13ന് ഇന്ത്യയിലെത്തിയ താന്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നില്‍ക്കുകയായിരുന്നെന്നും ഫ്രഞ്ച് വിദ്യാര്‍ത്ഥിനി പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ നിന്നും തന്നെ സ്വീകരിച്ചതെന്നും പരാതിയില്‍ കുട്ടി പറയുന്നുണ്ട്.

മറ്റൊരു നഗരത്തിലേക്ക് ഒറ്റയ്ക്ക് പോകാനായി ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പിതാവ് മുറിയില്‍ കയറി വന്നു. എന്തൊക്കെയാണ് പാക്ക് ചെയ്യേണ്ടതെന്ന് നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് സുരക്ഷിതമായി കരുതണമെന്നും നിര്‍ദേശിച്ചു. പിന്നീട് ഇയാള്‍ തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നും ഫ്രഞ്ച് വിദ്യാര്‍ത്ഥിനി പറയുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം.



from mangalam.com https://ift.tt/2qj5dq5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages