തൃശ്ശൂര്‍ : വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരളത്തിന് 700 കോടി സഹായവാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല, എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചിരുന്നുവെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഒരു രാജ്യം സ്വമേധയാ സഹായം വാഗ്ദാനം ചെയ്തതാല്‍ അത് വേണ്ടെന്ന് പറയാന്‍ നിയമമില്ല. കേന്ദ്ര സര്‍ക്കാറിന് മുട്ടാപ്പോക്ക് നയമാണണെന്നും വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഒരു ന്യായീകരണവും ഇല്ലെന്നും പിണറായി പറഞ്ഞു.
യുഎഇയുടെ സഹായം നിഷേധിച്ചതിലൂടെ കേരളത്തിന് ലഭിക്കമായിരുന്ന 1000ത്തില്‍ അധികം കോടി രൂപയുടെ സഹായമാണ് നിഷേധിക്കപ്പെട്ടത്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. കേരളത്തെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിന് ഉണ്ട്. ഇത് ജനങ്ങളുടെ വിഷയമാണ്. കേരളം പുനര്‍ നിര്‍മ്മിക്കപ്പെട്ടുകൂടാ എന്ന നയം കേന്ദ്രസര്‍ക്കാരിനും ഭരണ കക്ഷിയായ ബിജെപിക്കും ഉണ്ടോ എന്നും പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു.
from mangalam.com https://ift.tt/2PXFxKR
via IFTTT
No comments:
Post a Comment