നിലയ്ക്കൽ:നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് ബി.ജെ.പി. നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ജെ.ആർ. പദ്മകുമാർ എന്നിവരെ പോലീസ്അറസ്റ്റ് ചെയ്തു. ഇവരുൾപ്പെടെയുള്ള ആറംഗ സംഘമാണ് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചത്. ശനിയാഴ്ച രണ്ടു മണിയോടെ ആയിരുന്നു നിരോധനാജ്ഞ ലംഘനത്തിന് ബി.ജെ.പി. പ്രവർത്തകർ ശ്രമിച്ചത്. മൂന്നു വാഹനങ്ങളിലായാണ് ഇവരെത്തിയത്. എ.എൻ. രാധാകൃഷ്ണന്റെ വാഹനത്തിൽ ഇരുമുടിക്കെട്ടുണ്ടായിരുന്നു. നിലയ്ക്കലെത്തിയ ശേഷം ശരണം വിളികളോടെ ഇവർ റോഡിലേക്ക് ഇറങ്ങി. സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്.പിമാരും പോലീസുകാരും പദ്മകുമാറിനെയും രാധാകൃഷ്ണനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് നിലയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചു. content highlights:Prohibitory order violated j r padmakumar and a n radhalkrishnan arrested
from mathrubhumi.latestnews.rssfeed https://ift.tt/2OE7mvd
via
IFTTT
No comments:
Post a Comment