തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് എന്നും നഷ്ടത്തിന്റെ കണക്ക് മാത്രമാണ് പറയുവാനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് മാറീരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ സൈഡിലും പിന്നിലും പതിക്കുന്ന പരസ്യത്തിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനമുണ്ടാക്കുകയാണ് വകുപ്പ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അഞ്ചു വര്‍ഷത്തേക്കു പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്ക് കരാറായി. ഈ കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെ.എസ്.ആര്‍.ടിസിക്ക് ഉണ്ടാകുമെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്.
മുമ്പ് ഇത്തരത്തില്‍ 59 കോടി രൂപയാണ് ലഭിച്ചിരുന്നത്. കരാര്‍ വ്യവസ്ഥകളിലുണ്ടായിരുന്ന പാളിച്ചകള്‍ കാരണമാണ് നഷ്ടമുണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വര്‍ഷം 21 കോടി രൂപയും ജനറല്‍ ബസുകള്‍ക്ക് 5.33 കോടി രൂപയും ലഭിക്കും. മുന്‍പ് 8.38 കോടിയും ജനറത്തില്‍ നിന്ന് 1.30 കോടി രൂപയുമാണ് ലഭിച്ചിരുന്നത്. ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പുതിയ കരാറും അന്തിമഘട്ടത്തിലാണ്.
നിലയ്ക്കല്‍-പമ്പ ബസുകളില്‍ പിന്‍വശത്തെ ഗ്ലാസില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വച്ച് പരസ്യം നല്‍കുന്നതും പരിഗണനയിലുണ്ട്. 6000 ജീവനക്കാര്‍ക്ക് വീടിന് അടുത്ത യൂണിറ്റുകളിലേക്കു സ്ഥലം മാറ്റം നല്‍കുന്നതിന്റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇതിന്റെ സാധ്യതാപട്ടിക ഇറക്കിയത്. ആക്ഷേപങ്ങള്‍ പരിഗണിച്ചശേഷമാണ് അന്തിമപട്ടിക ഇറക്കിയത്.
from mangalam.com https://ift.tt/2OA9cgH
via IFTTT
No comments:
Post a Comment