പമ്പ : മലകയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി രംഗത്ത്. ചാത്തന്നൂര്‍ സ്വദേശിനിയും ദളിത് നേതാവുമായ മഞ്ജു ഇരുമുടിക്കെട്ടുമായി മലകയറാന്‍ എത്തിയിരിക്കുന്നത്. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് മഞ്ജു. ഇതേതുടര്‍ന്ന് സന്നിധാനത്തും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും യഥാര്‍ത്ഥ വിശ്വാസിയാണെന്നും യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.
പോലീസ് സുരക്ഷയില്‍ യുവതികള്‍ സന്നിധാനത്തേയ്ക്ക് എത്തുന്നതില്‍ ഗൂഡാലോചനയെന്ന ആരോപണവുമായി പന്തളം രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭക്തരായ സ്ത്രീകള്‍ എത്തിയാല്‍ മതിയായ സുരക്ഷ നല്‍കാമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി ന്യൂഹ് വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2J6QQxL
via IFTTT
No comments:
Post a Comment