മല കയറാന്‍ ചാത്തന്നൂര്‍ സ്വദേശിയായ യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

മല കയറാന്‍ ചാത്തന്നൂര്‍ സ്വദേശിയായ യുവതി

പമ്പ: ശബരിമല ദർശനം നടത്താൻ പോലീസിന്റെ സഹായം അഭ്യർഥിച്ച് യുവതി. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് മല കയറാൻ പമ്പയിലെത്തിയത്.കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവായ മഞ്ജു പമ്പയിലാണ് മല കയറാനെത്തിയതെന്നാണ് സൂചന. ശനിയാഴ്ച രണ്ടു യുവതികളാണ് മല കയറാനെത്തിയത്. ഇതിൽ ഒരാൾ പോലീസുമായി നടത്തിയ ചർച്ചയ്ക്കു ശേഷം തിരിച്ചു പോകാൻ തയ്യാറായി. എന്നാൽ ചാത്തന്നൂർ സ്വദേശിയായ യുവതി മല കയറണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ക്ഷേത്രദർശനത്തിനു ശ്രമിച്ചിരുന്നു. എന്നാൽ നടപ്പന്തലിൽ വരെയാണ് ഇവർക്ക് പോകാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇവർ തിരിച്ചിറങ്ങുകയായിരുന്നു. content highlights:chathannur native women asks help from police to enter sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2J7gd2G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages