തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധസംഭവങ്ങളില്‍ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി ജി. സുധാകരന്‍. ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറയുന്നത്. തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യമുയര്‍ത്തി. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും, ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ടെന്നും മന്ത്രി ആഞ്ഞടിച്ചു.
ഇന്നലെ ഹൈദരാബാദില്‍ നിന്നെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയും, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മല കയറി നടപ്പന്തല്‍ വരെ എത്തിയിരുന്നു. വഴിയില്‍ ഒരിടത്തും പ്രതിഷേധം ഉയരാതിരിക്കുകയും നടപ്പന്തലിലെത്തിയപ്പോള്‍ വന്‍ പ്രതിഷേധം ഉയരുകയുമായിരുന്നു. സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവരര് വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിലെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം നല്ല ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ശബരിമല ദര്‍ശനം നടത്താമെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കളക്ടറുടെ മറുപടി. എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്നാണു സുപ്രീംകോടതിയുടെ വിധി. അതു നടപ്പാക്കാന്‍ ചുമതലയുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. കൂടുതല്‍ യുവതികള്‍ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
from mangalam.com https://ift.tt/2PfdhGw
via IFTTT
No comments:
Post a Comment