പമ്പ : ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ കാനനപാതയിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ നീലിമലയില്‍ വച്ച് പ്രതിഷേധക്കാന്‍ തടഞ്ഞു. 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ് ഇവരെന്ന സംശയത്തെ തുടര്‍ന്നാണ് തടഞ്ഞത്. പോലീസ് ചോദ്യം ചെയ്യലില്‍ പ്രായം 50 ല്‍ താഴെയുള്ളവരാണ് തങ്ങളെന്ന് ഇവര്‍ സമ്മതിച്ചു.
വാസന്തി (41), ആദിശേഷി (42) എന്നീ സ്ത്രീകളെയാണ് തടഞ്ഞത്. അതേസമയം, ഇവര്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വര്‍ഷങ്ങളായി ശബരിമലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നവരാണെന്നും എല്ലാ തവണയും ഇത്തരത്തില്‍ തടയാറുണ്ടെന്നും ഇത്തവണയും തടയപ്പെടുമെന്ന ഉറപ്പോടെയാണ് എത്തിയതെന്നും ഇവര്‍ പ്രതികരിച്ചു.
പോലീസ് സുരക്ഷയില്‍ മലകയറേണ്ടതില്ലെന്ന് യുവതികള്‍ അറിയിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പമ്പ സ്‌റ്റേഷനിലേയ്ക്ക് മാറ്റാനാണ് സാധ്യത.
from mangalam.com https://ift.tt/2D0gt3c
via IFTTT
No comments:
Post a Comment