ഡല്‍ഹി: കത്വാ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ മീടൂ ആരോപണം. താലിബ് ഹുസൈന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പേരുവെളിപ്പെടുത്താത്ത പെണ്‍കുട്ടി തനിക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമണത്തെക്കുറിച്ച് തുറന്നടിച്ചത്.
താലിബ് നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സംഭവദിവസം ബട്‌ല ഹൗസ് പ്രദേശത്തുള്ള ഇയാളുടെ ഫ്‌ളാറ്റിലേക്ക് നിര്‍ബന്ധപൂര്‍വ്വം വിളിച്ച് വരുത്തുകയും അവിടെ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ കൂട്ടിചേര്‍ക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയുടെ ബന്ധുവിനെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തകുറ്റത്തിന് രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ് താലിബ് ഹുസൈന്‍.
from mangalam.com https://ift.tt/2PLWPdZ
via IFTTT
No comments:
Post a Comment