മണ്ഡലകാലത്ത ക്രമസമാധാനപാലനം പോലീസിനു കടുത്ത വെല്ലുവിളി: ലോകനാഥ് ബഹ്‌റ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

മണ്ഡലകാലത്ത ക്രമസമാധാനപാലനം പോലീസിനു കടുത്ത വെല്ലുവിളി: ലോകനാഥ് ബഹ്‌റ

തിരുവന്തപുരം : മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമംസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്‌റ. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷക്കായി നിയോഗിച്ചത്. എന്നാല്‍ എവിടെയാണ് പോലീസിന് വീഴ്ച്ച പറ്റിയതെന്ന പരശോധിക്കമെന്നും നടയാടച്ച ശേഷം പോലീസിന്റെ നടപടികള്‍ വിലയിരുത്തുമെന്നും ബഹ്‌റ പ്രതികരിച്ചു.

രഹ്നാ ഫാത്തിമ ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് യൂണിഫോമും ഹെല്‍മറ്റും സുരക്ഷക്കായി നല്‍കിയത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇന്നലെ നിലക്കലില്‍ വച്ച പത്തോളം വരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രിതിഷേധം നടത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നും വിലയിരുത്തുന്നു.

അതേസമയം തൃപ്തി ദോശായി തത്കാലം മലചവിട്ടാന്‍ കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് പോലീസിന് നേരിയ ആശ്വാസം നല്‍കുന്നു. മഹാര്ഷ്ട്രയില്‍ എത്തുമ്പോള്‍ മോഡിയെ കാണുമെന്നു പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടങ്കലിലാണ്. തടവിലായതിനായാലും പ്രതിഷേധം ശക്തമായതിനാലും 17 ന് മണ്ഡലകാലം ആരംഭിച്ചതിനുശേഷം മാത്രമെ മലകറുവെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ഇന്നലെ ശബരിമല സന്ദര്‍ശിക്കാനെത്തിയ മഞ്ജു എന്ന യുവതിക്ക് പശ്ചാത്തലം പരിശോധിച്ചതിനുശേഷം മലകയറാന്‍ സംരക്ഷണം നല്‍കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2CWGJvw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages