അബുദാബി : യു.എ.ഇയില്‍ പുതിയ വീസ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഏറെ ആശ്വാസം പകരുന്ന നിയമമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരിക.
സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വിസ മാറാം എന്നതാണ് നിയമം. സന്ദര്‍ശക വിസാ കാലവധിക്കു ശേഷം രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ പുതുക്കാനോ കഴിയും എന്നതാണ് പ്രത്യേകത.
വിസാ കാലാവധി തീരുന്നതിനു മുന്‍പ് രാജ്യം വിട്ട ശേഷമേ ഇതുവരെ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം സമയ-ധനനഷ്ടമില്ലാതെ വിസ മാറാം. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണ് പരിഷ്‌കാരമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പറഞ്ഞു.
18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്‌പോര്‍സര്‍ഷിപ്പില്‍ നിന്നും മാറ്റണമെന്ന നിബന്ധനയിലും ഇളവു വന്നിട്ടുണ്ട്. അതിനാല്‍ രക്ഷിതാക്കളുടെ സ്‌പോര്‍സര്‍ഷിപ്പില്‍ യൂണിവേഴ്‌സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നേട്ടം ലഭ്യമാകും. ഇവരുടെ വിസാ കാലാവധിയും നീട്ടാന്‍ നിലവിലെ നിയമപ്രകാരം കഴിയും.
from mangalam.com https://ift.tt/2PGjWXk
via IFTTT
No comments:
Post a Comment