ബിഷപ്പ് ഫ്രാങ്കോയ്ക്ക് വൈകിട്ട് ജലന്ധറില്‍ സ്വീകരണം; അരമന പള്ളിയില്‍ കുര്‍ബാന; വാദ്യമേളങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്ക് വൈകിട്ട് ജലന്ധറില്‍ സ്വീകരണം; അരമന പള്ളിയില്‍ കുര്‍ബാന; വാദ്യമേളങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യം നേടി രൂപതയില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ജലന്ധറില്‍ സ്വീകരണം. വൈകിട്ട് നാലിന് ബിഷപ്് ഹൗസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ബിഷപ്പിനെ സ്വീകരിച്ച് അരമനയോട് ചേര്‍ന്നുള്ള സേക്രട്ട് ഹാര്‍ട്ട് പള്ളിയിലേക്ക് കൊണ്ടുവരും. നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്നും നല്‍കും.

ഇന്നലെ രാത്രി ജലന്ധറിലേക്ക് പുറപ്പെട്ട ബിഷപ്പ് ഫ്രാങ്കോ ഇതുവരെ ബിഷപ്പ് ഹൗസില്‍ എത്തിയിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ അദ്ദേഹം താമസിക്കുകയാണെന്നാണ് വിവരം. മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലാണ് ബിഷപ്പിന് സ്വീകരണം നല്‍കുന്നത്. എല്ലാവരും നാലു മണിയോടെ പുഷ്പങ്ങളുമായി ഹോട്ടലിനു സമീപത്തേക്ക് എത്തണമെന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്വീകരണ പരിപാടിക്ക് തീരുമാനമായത്.

സ്വീകരണ പരിപാടികളില്‍ വാദ്യമേളങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിന് ജാമ്യം കിട്ടിയതോടെ വാദ്യമേളങ്ങളോടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയത് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസിന്റെ അതൃപ്തിക്ക് ഇടയാക്കിയതും അവരെ വൈദികര്‍ താക്കീത് ചെയ്തതും കണക്കിലെടുത്താണ് ആഘോഷം ഒഴിവാക്കാന്‍ തീരുമാനം.

മാത്രമല്ല, പഞ്ചാബികള്‍ക്കിടയില്‍ വലിയ പ്രതിഷേധവും ഫ്രാങ്കോയ്‌ക്കെതിരെ ഉയരുന്നുണ്ട്. ഫ്രാങ്കോ ക്രിസ്ത്യാനികള്‍ക്കെല്ലാം അപമാനമുണ്ടാക്കിയെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ ദിവസം കുറച്ച് പഞ്ചാബി വൈദികരും വിശ്വാസികളും അഡ്മിനിസ്‌ട്രേറ്ററെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജലന്ധറിന് പഞ്ചാബിയായ ബിഷപ്പിനെയാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം. കുര്‍ബാനയ്ക്കു ശേഷം പൊതുചടങ്ങുകള്‍ ഒന്നുമുണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മൂവായിരം പേര്‍ക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഹസ

തിങ്കളാഴ്ചയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ജയില്‍മോചിതനായ ബിഷപ്പ് തൃശൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമൊന്നിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഒരു ധ്യാനകേന്ദ്രത്തിലും സന്ദര്‍ശനം നടത്തി. രാത്രിയോടെ ജലന്ധറിലേക്ക് തിരിച്ചുപോകുകയായിരുന്നു. കഴിഞ്ഞ മാസം 19നാണ് ചോദ്യം ചെയ്യലിനായി ബിഷപ്പ് തൃപ്പൂണിത്തുറയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. 21ന് അറസ്റ്റിലായ ബിഷപ്പിനെ പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി രണ്ടു ദിവസം കസ്റ്റഡിയില്‍ എടുത്തശേഷം പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷമായിരുന്നു മോചനം.



from mangalam.com https://ift.tt/2AeI7Hi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages