കൊച്ചി: പ്രായഭേദമെന്യെ ശബരിമലയില്‍ സ്ത്രീപുരുഷ സമത്വം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വെമ്പുന്ന സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്‌സ് സഭ. മലങ്കര വിഷയത്തില്‍ സുപ്രീംകോടതി വിധി വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാന്‍ മടി കാട്ടുന്നതിനെതിരേയാണ് സഭ രംഗത്ത് വന്നിരിക്കുന്നത്. വിധി നടപ്പാക്കാന്‍ മടി കാട്ടുന്നതില്‍ കോടതിയലക്ഷ്യം കാണിച്ച് സര്‍ക്കാരിനെതിരേ നിയമനടപടി ലക്ഷ്യമിടുകയാണ് ഓര്‍ത്തഡോക്‌സ് സഭ.
പിറവം പള്ളിക്കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിയാക്കി ഫാ. സ്‌കറിയ വട്ടക്കാട്ടിലാണ് അഡ്വ. ഇ.എം.എസ്. അനം മുഖേന സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കാട്ടുന്ന ആര്‍ജ്ജവം സര്‍ക്കാര്‍ മലങ്കര സഭാക്കേസില്‍ കാണിക്കുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യത്തിന് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ സമീപിച്ചു.
മലങ്കര സഭയുടെ പള്ളികള്‍ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017-ലെ അന്തിമവിധി പിറവം കേസിനും ബാധകമാണെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നാണ് സഭയുടെ ആക്ഷേപം. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചു സുപ്രീം കോടതിയില്‍നിന്ന് ഉത്തരവുണ്ടായപ്പോള്‍തന്നെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു.
2017 ജൂെലെ മൂന്നിന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായിട്ടും സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കം സഭാവിശ്വാസികള്‍ തിരിച്ചറിയും- സഭാകേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് സഭാ തര്‍ക്കത്തിലെ കോടതി വിധി ഉടന്‍ നടപ്പാക്കുമെന്ന സൂചന പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൗനത്തിലായി. ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രണ്ടു കൂട്ടരെയും കൈവിടാതെയുള്ള കളിയാണെന്നാണ് ആരോപണം.
ശബരിമലയിലെ യുവതി പ്രവേശനം പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചതോടെ ഓര്‍ത്തഡോക്‌സ് സഭയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം ശക്തമാക്കുകയാണ്. സഭാകേസില്‍ കാട്ടിയ ക്ഷമയോ കാത്തിരിപ്പോ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്നില്ല. ശബരിമലയില്‍ വിധി ദ്രുതഗതിയില്‍ നടപ്പാക്കാന്‍ നടത്തിയത് പോലെയുള്ള ശ്രമങ്ങള്‍ സഭയുടെ കാര്യത്തില്‍ കാട്ടിയാല്‍ യാക്കോബക്കാരുടെ അപ്രീതിക്ക് കാരണമാകുമോയെന്നും അത് വോട്ടിനെ ബാധിക്കുമോ എന്നുമാണ്് സര്‍ക്കാര്‍ സംശയിക്കുന്നത്.
സഭാകേസുകളില്‍ തര്‍ക്കത്തില്‍ നില്‍ക്കുന്ന രണ്ടു കൂട്ടരെയും പിണക്കാതെയാണ് സര്‍ക്കാര്‍ സംയമനം പാലിക്കുന്നത്. സമവായത്തിലൂടെ ഇരുകൂട്ടരുടെയും വികാരം മാനിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമലയില്‍ വിശ്വാസത്തിന് അപ്പുറത്ത് വിധിയെ സംരക്ഷിച്ച് പുരോഗമന ചിന്താഗതിക്കാരായി മാറാനും ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ നിയമനടപടിക്ക് മുതിര്‍ന്നിരിക്കുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കാനാണ് ആവശ്യം. ഈ നീക്കങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ എണ്ണയിടുകയും ചെയ്യുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും പിണറായി സര്‍ക്കാരില്‍ നിന്നും ഉണ്ടായ ഉത്തരവാദിത്വ പൂര്‍ണ്ണമായ സമീപനം ശബരിമല കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് പ്രധാനമായി ഉയര്‍ന്നിരിക്കുന്ന ആരോപണം.
from mangalam.com https://ift.tt/2QPXPxU
via IFTTT
No comments:
Post a Comment