ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് സ്വകാര്യ സ്ഥാപനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് സ്വകാര്യ സ്ഥാപനം

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയ്ക്ക് പോകാന്‍ ചില യുവതികള്‍ തയ്യാറെടുത്തിരുന്നു. ഇത്തരത്തില്‍ മാലയിട്ട് മലയക്ക് പോകാനൊരുങ്ങിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിനി അര്‍ച്ചന എന്ന യുവതിയ്കാണ് ജോലി നഷ്ടമായത്. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അര്‍ച്ചന ജോലി ചെയ്ത് വന്നിരുന്നത്.

അതെ സമയം, ഇന്ന് വൈകുന്നേരം തുലാമാസ പൂജകള്‍ക്കായി നടതുറക്കാനിരിക്കെ സന്നിധാദാനത്തേക്കെത്തുന്ന യുവതികളെ തടഞ്ഞുകൊണ്ട് നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പമ്പയില്‍ നിന്നും അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ശബരിലയില്‍ പോകാനെത്തിയ ലിബി എന്ന യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില് തടഞ്ഞു. ഇവര്‍ക്ക് നേരെ കൈയ്യേറ്റശ്രമം ഉണ്ടായി. ഇവരെ പിന്നീട് പോലീസ് സംരക്ഷണയില്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ ആന്ധ്രാ സ്വദേശിയായ യുവതിയും കുടുംബവും പമ്പയില്‍ നിന്നും മലകയറി തുടങ്ങിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങി.



from mangalam.com https://ift.tt/2yI7DCB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages