നിലയ്ക്കലില്‍ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ക്കു നേരെ ആക്രമണം; വാഹനം തകര്‍ക്കാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

നിലയ്ക്കലില്‍ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ക്കു നേരെ ആക്രമണം; വാഹനം തകര്‍ക്കാന്‍ ശ്രമം

പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നടക്കുന്ന സമരത്തിനിടെ റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകർത്തു. റപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന. നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനലിന്റെ ട്വീറ്റിൽ പറയുന്നു. തങ്ങൾക്കു നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും വാഹനം തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തതായും അവർ വ്യക്തമാക്കുന്നു. മറ്റു വനിതാ മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമം നടന്നതായി പൂജ പ്രസന്ന റിപ്പോർട്ട് ചെയ്യുന്നു. ഇവർക്കുനേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. #Sabarimala | SHOCKING: Republic TVs South India bureau chief Pooja Prasanna surrounded and attacked by a 100-strong mob at Nilakkal en-route Sabarimala LIVE UPDATES HERE -https://t.co/LGCyJUWcLF pic.twitter.com/zfqGAjJnav — Republic (@republic) October 17, 2018


from mathrubhumi.latestnews.rssfeed https://ift.tt/2CPmHD6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages