മുഖ്യമന്ത്രി അബുദാബിയിലെത്തി; വൈകിട്ട് ഏഴ് മണിക്ക് പൊതുസമ്മേളനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

മുഖ്യമന്ത്രി അബുദാബിയിലെത്തി; വൈകിട്ട് ഏഴ് മണിക്ക് പൊതുസമ്മേളനം

അബുദാബി: നവകേരള നിർമിതിയെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടുകൾ പ്രവാസികളുമായി പങ്കുവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച യു.എ.ഇ.യിലെത്തി. രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ ഇറങ്ങിയ മുഖ്യമന്ത്രിയെ നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി. നോർക്ക ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ തുടങ്ങിയവർ സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്,നോർക്ക ഡയറക്ടർ ഓവി മുസ്തഫ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് വി പണിക്കർ,അബുദാബിയിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ കൈരളി ടിവി ഡയറക്ടർ വി കെ അഷറഫ്,ലോക കേരള സഭാംഗം കെ.ബി മുരളി,കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദർശന ലക്ഷ്യം. ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായ പ്രമുഖരുമായി സംവദിക്കും. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാർജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ. 19ന് ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഐ.ബി.പി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ബിസിനസ് മീറ്റിംഗിലും തുടർന്ന് വൈകിട്ട് 7മണിക്ക് ദുബായ് അൽനാസർ ലെഷർ ലാൻഡിൽ ഒരുക്കുന്ന പൊതുപരിപാടിയിലും സംബന്ധിക്കും. ഷാർജയിൽ, 20 ന് കാലത്ത് 11 മുതൽ ഒരുമണിവരെ നടക്കുന്ന ബിസിനസ് മീറ്റിംഗിലും, വൈകീട്ട് 7.30 ന് ഷാർജ ഗോൾഫ് & ഷൂട്ടിംഗ് ക്ലബ്ബിൽ നടക്കുന്ന പൗരസ്വീകരണത്തിലും മുഖ്യമന്ത്രി സംബന്ധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2pYllxo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages