ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: ശബരിമലയ്ക്ക് പോകാൻ മാലയിട്ടതിന്റെ പേരിൽ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതിയ്ക്കെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തിൽ വച്ച് മലയ്ക്ക് പോകാൻ മാലയിട്ടത്. അക്കാര്യം അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായും സുഹൃത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മാലയിട്ടതിനുശേഷം യുവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്നും ചിലർ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതേത്തുടർന്ന്യുവതിയോട് തൽക്കാലത്തേക്ക് അവധിയിൽ പ്രവേശിക്കാൻ ഹെഡ് ഓഫീസിൽ നിന്ന് ചൊവ്വാഴ്ച്ച അറിയിച്ചു. സെയിൽസ് വിഭാഗത്തിലായതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെന്ന വിശദീകരണമാണ് മാനേജ്മെന്റ് നല്കിയത്. എന്നാൽ, അവധിയിൽ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞതായാണ് സുഹൃത്ത് അറിയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2P2tLln
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages