നോയിഡ: വീട്ടുകാർ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന തെറ്റിദ്ധാരണയിൽ പോലീസ് മണിക്കൂറുകളോളം വലഞ്ഞു. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോൺസന്ദേശം കുട്ടിയെ വിട്ടുനൽകാൻഅഞ്ച് ലക്ഷം രൂപ നല്കണമെന്ന് പിതാവ് തെറ്റി കേട്ടതാണ് പോലീസിനെ പൊല്ലാപ്പിലാക്കിയത്. നോയിഡയിലെ ഛിജാർസി പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയിൽ നിന്ന് കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ പല തവണ കുട്ടിയെ വീട്ടുകാർ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയിൽ ഒറ്റയ്ക്കിരുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തിങ്കളാഴ്ച്ച രാവിലെയും കുട്ടി പണപ്പെട്ടിയിൽ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാർ കണ്ടെത്തുകയും വഴക്ക് പറയുകയും ചെയ്തിരുന്നു, ഇത് മൂലമുണ്ടായ ദേഷ്യത്തെ തുടർന്നാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാതെ കുട്ടി ഒരു അപരിചിതന്റെ മോട്ടോർബൈക്കിൽ കയറി ഗ്രേറ്റർ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കുട്ടി ചിന്തിച്ചത്.വഴിയിൽ കണ്ട ആളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളിൽ അവിടേക്ക് എത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വീട്ടുകാർ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് ഊര്ജിത അന്വേഷണം ആരംഭിച്ചു. ഒടുവിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. അയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ തെരുവിൽ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി. സത്യങ്ങളറിഞ്ഞതോടെ കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. മകൻ ഫോണിൽ സംസാരിച്ചപ്പോൾ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് ഒടുവിൽ അയാൾ പോലീസിൽ നിന്ന് തടിയൂരുകയായിരുന്നു. content highlights:boy left home,parents scolded, parents approach the police, kidnapping
from mathrubhumi.latestnews.rssfeed https://ift.tt/2CnLkFX
via
IFTTT
No comments:
Post a Comment