ഖാദി ഷോറൂമില്‍ ഒരുദിവസം വിറ്റത് 1.25 കോടി രൂപയുടെ വസ്ത്രങ്ങള്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ഖാദി ഷോറൂമില്‍ ഒരുദിവസം വിറ്റത് 1.25 കോടി രൂപയുടെ വസ്ത്രങ്ങള്‍!

ന്യൂഡൽഹി: ഖാദി വസ്ത്രങ്ങൾക്ക് ഇന്ത്യയിൽ പ്രിയം കുറഞ്ഞിട്ടില്ല. ഇതാ ഒരൊറ്റദിവസംകൊണ്ട് ഒരു ഖാദി ഷോറൂമിൽ വിറ്റുപോയത് 1.25 കോടി രൂപയുടെ വസ്ത്രങ്ങൾ. കേരളത്തിലല്ലെന്നുമാത്രം. അങ്ങ് ഡൽഹിയിലാണ്. കൊണാട്ട് പ്ലെയ്സിലെ ഷോറൂമിൽ. കഴിഞ്ഞ വർഷത്തെ ഈ ദിവസത്തേക്കാൾ 276 ശതമാനമാണ് വില്പനയിലെ വർധന. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കണക്കുപ്രകാരം കൊണാട്ട് പ്ലെയ്സിലെ ഷോറൂമിൽ കഴിഞ്ഞ ശനിയാഴ്ച വിറ്റുപോയത് കൃത്യമായി 1,25,25,671 രൂപയുടെ വസ്ത്രങ്ങളാണ്. ഇത് റെക്കോഡാണെന്നും കമ്മീഷൻ പറയുന്നു. 1,19,10,982 രൂപയുടെ വില്പനയാണ് ഇതേഷോറൂമിൽ 2017 ഒക്ടോബർ 17ൽ നടന്നത്. സർക്കാരിന്റെ ഖാദി പ്രോത്സാഹന നയം വിജയംകണ്ടതാണ് വില്പന കുതിക്കാനിടയാക്കിയതെന്ന് കേന്ദ്ര മന്ത്രി ഗിരിജ സിങ് പറയുന്നു. 11,705 പേരാണ് അന്ന് ഷോറൂം സന്ദർശിച്ചത്. 2341 ബില്ലുകൾ ഇഷ്യുചെയ്തു. അതായത് ഷോറൂമിൽനിന്ന് ഒരാൾ ശരാശരി വാങ്ങിയത് 5350 രൂപയുടെ വസ്ത്രങ്ങൾ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 1.06 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. മുൻവർഷം ഇതേദിവസത്തെ കച്ചവടത്തേക്കാൾ 51 ശതമാനമാണ് വർധന.


from mathrubhumi.latestnews.rssfeed https://ift.tt/2CjBCnI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages