ന്യൂഡൽഹി:മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ന്യൂഡൽഹി ജോർ ബാഗിലെയും, ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്സലോണയിലെ വസ്തുക്കൾ എന്നിവയെല്ലാം കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. Content Highlights:Karti Chidambaram, ed
from mathrubhumi.latestnews.rssfeed https://ift.tt/2PsxINe
via
IFTTT
No comments:
Post a Comment