വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ. ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും യോജിച്ച രാജ്യം ഏതാണെന്ന് അറിയാം. സ്വിറ്റ്സർലാൻഡ്, യുഎസ്, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് മികച്ച ശമ്പളം നൽകുന്നത്. ശരാശരി 21,000 ഡോളറാണ് ഈ രാജ്യങ്ങളിൽ ശരാശരി ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം. സർവെയിൽ പങ്കെടുത്ത 45 ശതമാനംപേരും തങ്ങൾക്ക് ലഭിക്കുന്നത് മികച്ച ശമ്പളമാണെന്ന് അഭിപ്രായപ്പെട്ടു. ഉയർന്ന ജോലി പ്രതീക്ഷിച്ച് 28 ശതമാനം പേർ രാജ്യം മാറാൻ താൽപര്യപ്പെട്ടു. എച്ച്എസ്ബിസി നടത്തിയ സർവെയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത് സിംഗപുർ ആണ്. തുടർച്ചയായി നാലാമത്തെ വർഷമാണ് സിംഗപൂർ ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസീലൻഡ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡ് എട്ടാം സ്ഥാനത്താണ്. അതേസമയം, ജോലി ചെയ്യാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ആണ് ഒന്നാമത്. യു.എസ്, ഹോങ്കോങ്, ചൈന, സിംഗപുർ, യുഎഇ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2A3Fckm
via
IFTTT
No comments:
Post a Comment