റഷ്യയുടെ ലോകകപ്പ് ഹീറോ അകിന്‍ഫീവ് ബൂട്ടഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

റഷ്യയുടെ ലോകകപ്പ് ഹീറോ അകിന്‍ഫീവ് ബൂട്ടഴിച്ചു

മോസ്കോ: റഷ്യൻ ലോകകപ്പിൽ രാജ്യത്തിന്റെ ഹീറോയായി മാറിയ റഷ്യൻ ഗോൾകീപ്പർ ഇഗോർ അകിൻഫീവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പിൽ റഷ്യയെ ക്വാർട്ടറിലെത്തിച്ചതിൽ നായകനായ അകിൻഫീവിന്റെ പങ്ക് ഏറെ വലുതായിരുന്നു.പ്രീക്വാർട്ടറിൽ മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനെ മറികടന്ന് റഷ്യ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ നിർണായകമായത് ഷൂട്ടൗട്ടിൽ അകിൻഫീവിന്റെ സേവുകളായിരുന്നു. രാജ്യത്തിനായി 111 മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് അവരുടെ ഇതിഹാസ ഗോൾകീപ്പർ വിടപറയുന്നത്. തിങ്കളാഴ്ചയാണ് അകിൻഫീവ് വിരമിക്കൽ തീരുമാനം അറിയിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാൻ എടുക്കുന്ന കാലതാമസവുമാണ് അകിൻഫീവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. 32-കാരനായ അകിൻഫീവ് 2004-ലാണ് റഷ്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം പോലെ തന്നെ എല്ലാ കാര്യങ്ങൾക്കും ഒരു അവസാനവും ഉണ്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന സമയത്ത് അകിൻഫീവ് പറഞ്ഞു. ദേശീയ ടീമുമായുള്ള എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. ലോകകപ്പിൽ റഷ്യയെ നയിക്കാൻ സാധിച്ചത് മഹത്തായ ബഹുമതിയായി കാണുന്നു. താനൊരിക്കലും ഇത്തരമൊരു കാര്യം യാഥാർഥ്യമാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും അകിൻഫീവ് പ്രതികരിച്ചു. Content Highlights: world cup hero igor akinfeev announces russia retirement


from mathrubhumi.latestnews.rssfeed https://ift.tt/2DOoHN3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages