യുപിയിലെ ക്രമസമാധനമൊക്കെ കോമഡിയായി മാറി; മന്ത്രിസഭാംഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

യുപിയിലെ ക്രമസമാധനമൊക്കെ കോമഡിയായി മാറി; മന്ത്രിസഭാംഗം

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ മന്ത്രി സഭയ്ക്കുള്ളിൽ നിന്ന് കടന്നാക്രമണം. ആപ്പിൾ എക്സിക്യൂട്ടീവിനെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് യോഗി സർക്കാരിനെതിരെ മന്ത്രിസഭയിലെ അംഗം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ എക്സിക്യൂട്ടീവ് വിവേക് തിവാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം. യുപിയിലെ ക്രമസമാധാന പാലനം പോലീസ് കോമഡിയായി താഴ്ത്തിക്കെട്ടിരിക്കുകയാണ്. സംഭവം മൂടിവെക്കാനാണ് പോലീസിന്റെ ശ്രമമെന്നും ബിജെപിയുടെ ഘടകക്ഷിയായ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമായഓം പ്രകാശ് രാജ്ഭാർ പറഞ്ഞു. ഏറ്റമുട്ടലിന്റെ പേരിൽ പോലീസ് നടത്തിയ കൊലപാതമാണിതെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലാകും. പണത്തിന് വേണ്ടി ജനങ്ങളെ കൊല്ലുകയാണ് പോലീസ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രമസമാധനമെല്ലാം ഒരു കോമഡി പോലെയായി മാറി. യോഗിജിക്ക് സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായിട്ടില്ല. അല്ലങ്കിൽ തങ്ങൾ സുരക്ഷിതരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിട്ടില്ലെന്നും രാജ്ഭാർ പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു. വിവേവ് തിവാരിയുടെ മരണത്തിൽ യുപിയിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മന്ത്രിസഭയിലെ അംഗം തന്നെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായാവതിയും സർക്കാരിനെ ലക്ഷ്യമാക്കി ശക്തമായ വിമർശന ശരങ്ങൾ തൊടുത്തിട്ടുണ്ട്. പ്രതിഷേധം വ്യാപകമാകുന്നതിനിടെ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് തിവാരിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2zKZIWV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages