ഇന്ത്യയുടെ നികുതി നിരക്കിനെ വിമര്‍ശിച്ച് ട്രംപ്; ഉടന്‍ യുഎസുമായി വ്യാപാര കരാറുണ്ടാക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ഇന്ത്യയുടെ നികുതി നിരക്കിനെ വിമര്‍ശിച്ച് ട്രംപ്; ഉടന്‍ യുഎസുമായി വ്യാപാര കരാറുണ്ടാക്കണം

ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി നിരക്കുകൾ ഈടാക്കുന്നുവെന്നആരോപണവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഉടൻ അമേരിക്കയുമായി വ്യാപാര ചർച്ചകൾ തുടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാർ പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ഈടാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സന്തുഷ്ടി നിലനിർത്താൻ പ്രാഥമികമായി വേണ്ടത് വ്യാപാര കരാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവരുമായുള്ള വ്യാപാര ചർച്ചകളെ കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തിൽ താത്പര്യം പ്രകടിപ്പിച്ചു. താരിഫ് കിംഗ് എന്നാണ് ഇന്ത്യ അമിത നികുതി ഈടാക്കുന്നതിനെ വിമർശിച്ച് കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സമാനമായ നികുതി നിരക്ക് അമേരിക്ക ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായുള്ള വ്യാപാര കരാർ വേണമെന്ന് ഒരാഴ്ച മുമ്പും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തങ്ങൾ പ്രതികാര നടപടികൾക്കില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2QlmHgL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages